സിനിമ നിര്‍ത്തി നീണ്ട ഇടവേളക്ക് ശേഷം തിരിച്ചുവന്നപ്പോഴും മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടി ആരാണെന്നുചോദിച്ചാൽ ആരാധകർക്ക് ഒരുത്തരമേയുള്ളു…. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് ഉടമയായ മഞ്ജുവാര്യർ എന്ന്. ഇന്ന് താരത്തിന്റെ പിറന്നാളാണ്.
മഞ്ജുവിന്‍റെ പിറന്നാൾ സമ്മാനമായി ആരാധകർ ഒരുക്കിയ ഒരു മാഷപ്പ് വീഡിയോയാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ജു അഭിനയിച്ച സിനിമകളിലെ ഹിറ്റ് ഡയലോഗുകളും രംഗങ്ങളും ചേര്‍ത്ത് വെച്ചാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം മഞ്ജുവിനെപറ്റി പ്രശസ്തരായ ആളുകള്‍ പറഞ്ഞ വാക്കുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അരുൺ കെ ആർ, ഉണ്ണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഒരുക്കിയ വീഡിയോ ഫ്രെന്‍സി ഫോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അപ്പ്‌ലോഡ്ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജുവിന്റെ പിറന്നാളിനു മുന്നോടിയായിതന്നെ വീഡിയോ റിലീസ് ചെയ്തിരുന്നു.
സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം, ചതുർമുഖം, സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജില്‍, സഹോദരന്‍ മധു വാരിയർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍.