മഞ്ജു വാര്യര്‍ രാഷ്‍ട്രീയത്തിലേക്കില്ല;വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

മഞ്ജു വാര്യര്‍ രാഷ്‍ട്രീയത്തിലേക്കില്ല;വാര്‍ത്തകള്‍ അടിസ്ഥാനരഹിതം
1.2184418_1862614806

രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി മഞ്ജുവാര്യര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതും സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മഞ്ജുവാര്യര്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന രീതിയിൽ മാധ്യമങ്ങൾ  റിപ്പോർട്ടു വളരെപ്പെട്ടന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് പ്രതികരണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. ഒരു പാർട്ടിയുടെയും നേതാക്കൾ  സമീപിച്ചിട്ടില്ലെന്നും, തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മഞ്ജു വാര്യരുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ല. നേരത്തെ വനിതാ മതിലില്‍ നിന്നും വിട്ടു നിന്നത് അതുകൊണ്ടാണെന്നും അവർ വ്യക്തമാക്കി.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്