മഞ്ജു വാരിയർ ബോളിവുഡിൽ; അരങ്ങേറ്റം മാധവനൊപ്പം

Share

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാരിയർ ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. നടൻ മാധവനൊപ്പമാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം.

കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്തിന് തൊട്ടു പിന്നാലെയാണ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അമേരിക്കി പണ്ഡിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ കൽപേഷ് ആണ്.

ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധരൻ പിള്ളയാണ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. മാധവനൊപ്പം മഞ്ജു ബോളിവുഡിൽ എത്തുന്നുവെന്നും, ചിത്രീകരണം ഭോപ്പാലിലാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു.

ചിത്രം എന്റർടൈനർ സ്വഭാവമുള്ള സിനിമയാണെന്നാണ് സൂചനകൾ. മഞ്ജുവിന്റെ സഹോദരൻ മധു വാരിയർ സംവിധാനം ചെയ്ത ലളിതം സുന്ദരം പൂർത്തിയാക്കിയാണ് മഞ്ജു ബോളിവുഡ് ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ