'അഭിനയത്തിൽ മിടുക്കിയാണെന്ന് പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും'. അവള്‍ നന്നായി പഠിക്കട്ടെ: മനോജ് കെ ജയൻ

'അഭിനയത്തിൽ മിടുക്കിയാണെന്ന്  പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും'. അവള്‍ നന്നായി പഠിക്കട്ടെ: മനോജ് കെ ജയൻ
26417

സിനിമാതാരങ്ങളായ മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകളായ കുഞ്ഞാറ്റ(തേജ ലക്ഷ്മി) യുടെ ടിക് ടോക് വീഡിയോയാണ് മോളിവുഡിലെ പുതിയ ചർച്ച വിഷയം. അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് ഇരുവരുടെയും മകള്‍ കുഞ്ഞാറ്റ സിനിമാലോകത്തെത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോൾ.

കുഞ്ഞാറ്റയുടെ ടിക് ടോക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കയാണ്. അമ്മ ഉര്‍വശിയുടെയും അമ്മയുടെ ചേച്ചി കല്‍പനയുടെയുമെല്ലാം തകര്‍പ്പന്‍ കോമഡി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി കുഞ്ഞാറ്റ ചെയ്ത ഡബ്സ്മാഷുകളാണ് വൈറലാവുന്നത്. അച്ഛനെയും അമ്മയെയുംപോലെ കുഞ്ഞാറ്റയും നല്ല അഭിനയമാണെന്നാണ് വിഡിയോ കണ്ട പ്രേക്ഷകർ ഒരുപോലെ പറയുന്നത്.

ഇപ്പോള്‍ കുഞ്ഞാറ്റയുടെ അഭിനയത്തെക്കുറിച്ചും സിനിമാപ്രവേശനത്താകുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മനോജ് കെ ജയന്‍. ഒരു അവാര്‍ഡ്നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മകളെ കുറിച്ചും അമ്മ ഉർവശിയെക്കുറിച്ചും വാചാലനായത്. ‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. പിന്നെ ഞാന്‍ ഒരു നടനാണ് അവളുടെ അമ്മ ഉര്‍വശി വലിയ ഒരു നടിയാണ്. അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍.

ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം…കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ….നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.’ - മനോജ് കെ ജയന്‍ പറയുന്നു.

Read more

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടി; മൊണാലിസയും ഫർമാൻ ഖാനും വിവാഹിതരായി

മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും വിവാഹിതരായി. അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധം മൊണാലിസ