നടി ഈശ്വരി ദേശ് പാണ്ഡെയും പ്രതിശ്രുതവരനും കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുങ്ങിമരിച്ചു

Share

പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കാര്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടി മുങ്ങി മരിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ശുഭം ഡെഡ്ജും മരിച്ചു.

ബാഗ - കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവരും അതില്‍ കുടുങ്ങി. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. അവധി ആഘോഷിക്കാനായി ഇരുവരും ഗോവയിലേക്ക് പോയതായിരുന്നു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്