സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാർക്ക് സക്കർബർഗ് സാൻ ഫ്രാൻസിസ്കോയിലെ വീട് ഏകദേശം 247 കോടി രൂപ വില വരുന്ന വീട് വിറ്റു. സന്‍ഫ്രാന്‍സിസ്കോയിലെ ഏറ്റവും വിലയേറിയ വസ്തു കൈമാറ്റമാണ് നടന്നത് എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അതേ സമയം അയൽക്കാരുമായുള്ള പ്രശ്നമാണ് വീട് വില്‍ക്കുന്നതിന് കാരണമെന്നാണ് ചില യുഎസ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. വീട് വാങ്ങിയത് മുതല്‍ അയൽക്കാരുമായി തർക്കം നിലനിന്നിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . എന്നാല്‍ വീട് വിൽക്കുന്നതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സക്കര്‍ബര്‍ഗ് കുടുംബം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാർക്കിംഗ് സ്ഥലവുമായി ബന്ധപ്പെട്ടാണ് അയൽവാസികൾക്ക് പ്രശ്‌നമെന്നും റിപ്പോർട്ടുകളുണ്ട്.
മെറ്റാ പ്ലാറ്റ്‌ഫോം സിഇഒ 2012 80 കോടി രൂപയ്ക്കാണ് ഈ വീട് സക്കര്‍ബര്‍ഗ് വാങ്ങിയത്. ഡോളോറസ് പാർക്കിന് പുറത്ത് ലിബർട്ടി ഹിൽ പരിസരത്ത് സ്ഥിതി ചെയ്യുന്ന 7,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മിഷൻ ഡിസ്ട്രിക്റ്റിനും സക്കർബർഗ് സാൻ ഫ്രാൻസിസ്കോ ജനറൽ ഹോസ്പിറ്റലിനും ട്രോമ സെന്ററിനും സമീപമാണ്. 1928-ൽ നിർമ്മിച്ച ഈ വീട് കാൽ ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
ഫേസ്ബുക്ക് ഐപിഒ നടന്നത് മാസങ്ങൾക്കുള്ളിലാണ് സക്കര്‍ബര്‍ഗ് വീട് വാങ്ങിയത്. 2013-ൽ ഈ വീട്ടില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മുടക്കി സക്കര്‍ബര്‍ഗും ഭാര്യ ഭാര്യ പ്രിസില്ല ചാനും വലിയ നവീകരണങ്ങള്‍ തന്നെ നടത്തിയിരുന്നു. വൈൻ റൂം, വെറ്റ് ബാർ, ഗ്രീന്‍ ഹൌസ് സംവിധാനങ്ങള്‍ എല്ലാം പിന്നീട് ഇവര്‍ ഇവിടെ പണിതൂ.
ബ്ലൂംബെർഗിന്‍റെ കോടീശ്വര പട്ടിക അനുസരിച്ച് മാർക്ക് സക്കർബർഗിന്റെ ആസ്തി നിലവിൽ 61.9 ബില്യൺ ഡോളറാണ്. 2021 ജൂലൈയിലെ 142 ബില്യൺ ഡോളറിന്റെ മൂല്യനിർണ്ണയവുമായി താരതമ്യപ്പെടുത്തുമ്പോൾ, അദ്ദേഹം ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായിരുന്നു. നിലവിൽ, ഏറ്റവും ധനികരായ ആളുകളിൽ 17-ാം സ്ഥാനത്താണ് അദ്ദേഹം.
മെറ്റാ ഷെയറുകളുടെ റെക്കോർഡ് ഇടിവിന് ശേഷം 2022-ൽ സക്കർബർഗിന്റെ സമ്പത്തിൽ 50 ശതമാനത്തിലധികം ഇടിവുണ്ടായി. 2021 ജൂലൈയിൽ, ഫേസ്ബുക്കിന്‍റെ ഓഹരികളുടെ വില ഏകദേശം 350 ഡോളര്‍ ആയിരുന്നു, ഏകദേശം 950 ബില്യൺ ഡോളറായിരുന്നു വിപണി മൂല്യം. ഇപ്പോൾ ഷെയറിന്‍റെ വില 166 ഡോളറായി കുറഞ്ഞു. 2020 ഡിസംബറിൽ മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഏകദേശം 16.8 ശതമാനം ഓഹരികൾ സുക്കർബർഗിന്റെ കൈവശമുണ്ട്. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയാണ് മെറ്റാ പ്ലാറ്റ്‌ഫോം.