ഒമാനിൽ പ്രവാസികള്‍ക്കും പ്രസവാവധി പ്രാബല്യത്തിൽ; പരിരക്ഷയായി മുഴുവൻ ശമ്പളവും, നിരവധി ആനുകൂല്യങ്ങള്‍

0

മസ്‌കത്ത് ∙ ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികൾക്കും പ്രവാസികള്‍ക്കുമുള്ള പ്രസവാവധി ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വന്നതായി സോഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഫണ്ട് അറിയിച്ചു. 160,886 ഒമാനികളും 65,000 വിദേശികളും ഉള്‍പ്പെടെ 225,981 ആളുകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡയറക്ടര്‍ ജനറല്‍ മാലിക് അല്‍ ഹാരിസി പറഞ്ഞു.

കുടുംബത്തിനും ജോലി ചെയ്യുന്ന അമ്മമാര്‍ക്കും സാമൂഹിക സംരക്ഷണം നല്‍കുക, അപകട സാധ്യതകള്‍ക്കെതിരെ സാമൂഹിക ഇന്‍ഷുറന്‍സ് പരിരക്ഷിക്കുക, സാമൂഹികമായും സാമ്പത്തികമായും ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്ക് ശാക്തീ

കരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രസവാവധി ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതിന്റെ ലക്ഷ്യമെന്ന് സോഷ്യല്‍ പ്രൊട്ടക്‌ഷന്‍ ഫണ്ട് അറിയിച്ചു.