തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ച് എസി നീല്‍സണ്‍ സര്‍വേ. മാതൃ ഭൂമിയുമായി സഹകരിച്ചന് സർവേ റിപ്പോർട്ട് ഫലം പുറത്തുവന്നിരിക്കുന്നത്. സര്‍വേയില്‍ കേരളത്തില്‍ തിരുവനന്തപുരം സീറ്റില്‍ എന്‍ഡിഎ ലോക്സഭയിലേക്ക് ആദ്യ അക്കൗണ്ട് തുറക്കുമെന്നും പറയുന്നു. യുഡിഎഫിന് 14 സീറ്റാണ് ലഭിക്കുക. എല്‍ഡിഎഫ് 5 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ പറയുന്നു.
ത്രികോണ മൽസരം ഉൾപ്പെടെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും യുഡിഎഫ് മുന്നേറ്റവും വടക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുംഉണ്ടാകുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. കാസര്‍കോട് 43 ശതമാനം വോട്ട് നേടി യുഡിഎഫ് പിടിച്ചെടുക്കും. കണ്ണൂരില്‍ 47 ശതമാനം വോട്ട് നേടി പിടിച്ചെടുക്കുമ്പോള്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മികച്ച വിജയം നേടുമെന്നാണ് പ്രവചനം. വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടും. പൊന്നാനി മലപ്പുറം എന്നീ സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തും. തൃശ്ശൂരില്‍ 39 ശതമാനം വോട്ടിന്‍റെ ബലത്തില്‍ യുഡിഎഫ് പിടിച്ചെടുക്കും.
വടക്കൻ കേരളത്തിലെ മിക്കമണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വ്യക്കമാക്കന്ന സർവേ കാസർക്കോടും, കണ്ണൂരും യുഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുന്നു. എന്നാൽ വയനാട്ടിൽ കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കുമെന്ന് പറയുന്ന സർവേ പക്ഷേ കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളായ കോഴിക്കോടും, വടകരയിലും എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും പറയുന്നു.
ആലത്തൂരില്‍ എല്‍ഡിഎഫിനാണ് സാധ്യത. പാലക്കാട് എല്‍ഡിഎഫ് വിജയം നേടും. ഇടുക്കിയില്‍ യുഡിഎഫാണ് വിജയിക്കുക. പത്തനംതിട്ടയില്‍ യുഡിഎഫിനാണ് വിജയസാധ്യത. 32 ശതമാനം വോട്ട് പിടിക്കുന്ന കോണ്‍ഗ്രസിന് പിന്നില്‍ ഇവിടെ 31 ശതമാനം വോട്ട് നേടി എന്‍ഡിഎ ഉണ്ട്. എറണാകുളത്ത് യുഡിഎഫ് വിജയം ആവര്‍ത്തും. ചാലക്കുടി യുഡിഎഫ് തിരിച്ചുപിടിക്കും എന്നാണ് സര്‍വേ പറയുന്നത്.
മാവേലിക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടും എന്ന് പ്രചരിക്കുന്ന സര്‍വേ ഈ വിജയം തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിലും യുഡിഎഫ് ആവര്‍ത്തുക്കും എന്നാണ് സര്‍വേ പറയുന്നത്. ആറ്റിങ്ങല്‍ എല്‍ഡിഎഫ് ജയിക്കുമ്പോള്‍ കൊല്ലം യുഡിഎഫ് നിലനിര്‍ത്തും. തിരുവനന്തപുരത്ത് എന്‍ഡിഎ അക്കൗണ്ട് തുറക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്.
മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോള്‍ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.