ആയുഷ് വയോജന മെഡിക്കൾ ക്യാമ്പുകൾക്ക് കേരളത്തിൽ തുടക്കം

0


കാസർക്കോഡ്: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍  വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി.

നാഷണൽ ആയുഷ്
മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ  നടക്കുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പിന്റെ   ആദ്യഘട്ടം സെപ്റ്റംബർ 3 ന് കാസർകോഡ് ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്തിൽ നടന്നു.

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ വയോജനങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2400 സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരെത്തെ അറിയിച്ചിരുന്നു.

ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍, റഫറല്‍ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാക്ലാസുകളും  ക്യാമ്പുകളില്‍ സംഘടിപ്പിക്കും. തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക്  പ്രാദേശിക ആയുഷ് സ്ഥാപനങ്ങള്‍ മുഖേന ചികിത്സ ഉറപ്പാക്കും.