ആയുഷ് വയോജന മെഡിക്കൾ ക്യാമ്പുകൾക്ക് കേരളത്തിൽ തുടക്കം

Share


കാസർക്കോഡ്: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍  വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി.

നാഷണൽ ആയുഷ്
മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ  നടക്കുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പിന്റെ   ആദ്യഘട്ടം സെപ്റ്റംബർ 3 ന് കാസർകോഡ് ജില്ലയിലെ മംഗൽപാടി ഗ്രാമപഞ്ചായത്തിൽ നടന്നു.

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ വയോജനങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2400 സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരെത്തെ അറിയിച്ചിരുന്നു.

ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍, റഫറല്‍ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാക്ലാസുകളും  ക്യാമ്പുകളില്‍ സംഘടിപ്പിക്കും. തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക്  പ്രാദേശിക ആയുഷ് സ്ഥാപനങ്ങള്‍ മുഖേന ചികിത്സ ഉറപ്പാക്കും.

Read more

നോളന്റെ 'ഒഡീസി' ഡിജിറ്റൽ റിലീസിന്; ചിത്രത്തിനൊപ്പം 90 മിനുട്ട് ബോണസ് ഫൂട്ടേജ്

നോളന്റെ 'ഒഡീസി' ഡിജിറ്റൽ റിലീസിന്; ചിത്രത്തിനൊപ്പം 90 മിനുട്ട് ബോണസ് ഫൂട്ടേജ്

ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി' ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നു. ആഗോള ബോക്സ് ഓഫീസിൽ റെക്കോഡ് കളക്ഷൻ സ്വന്തമാക്കിയ ശേ

റോക്കറ്റ് വേഗത്തിൽ പറന്നുയരും; വണ്ടിലോകത്തെ ഞെട്ടിക്കാൻ ഇലോൺ മസ്കിന്റെ 'ടെസ്‌ല റോഡ്‌സ്റ്റർ'

റോക്കറ്റ് വേഗത്തിൽ പറന്നുയരും; വണ്ടിലോകത്തെ ഞെട്ടിക്കാൻ ഇലോൺ മസ്കിന്റെ 'ടെസ്‌ല റോഡ്‌സ്റ്റർ'

പറക്കും കാറുകൾ ഇനി ഫാന്‍റസി അല്ല. ഇതാ ലോകത്തിന് മുന്നിൽ പുതിയ അത്ഭുതം വെളിപ്പെടുത്തിരിക്കുകയാണ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ