നടിയും മോഡലുമായ മീര മിഥുൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്. കറുപ്പിൻ്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ താൻ പങ്കുവയ്ക്കുന്നതെന്ന് മീര പറയുന്നു.
സാമൂഹ്യപരിഷ്കർത്താവായ പെരിയാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ് കൂടി നടി ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്. സംസ്കാരം, പാരമ്പര്യം എന്നിവയുടെ പേരിൽ സമൂഹത്തിൽ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാർ ചോദ്യം ചെയ്തു, സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എം.കെ സ്റ്റാലിൻ.. ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്- മീര കുറിച്ചു.
ആരെയും ചൂഷണം ചെയ്യരുത്, ആരും ആരെയും ദ്രോഹിക്കരുത്, എല്ലാവരും ജീവിക്കണം, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക # ജയ് പെരിയാർ, സ്ത്രീ ശാക്തീകരണത്തിന്റെ സ്രഷ്ടാവ്, ഇന്ന് ഞാൻ അദ്ദേഹത്തിന് പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു, അദ്ദേഹം നൽകിയ തുടക്കമാണ്, ഒരു തമിഴൻ എന്ന നിലയിൽ എന്റെ അതിർത്തികൾ തകർക്കപ്പെട്ടത്- മീര കുറിച്ചു.
ചിത്രങ്ങൾ വെെറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ അനുകൂലിച്ചതും വിമർശിച്ചതും നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിൻ്റെ രാഷ്ട്രീയമെന്നാണ് പ്രധാന വിമർശനം. വാർത്തകളിലിടം പിടിക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന മീരയുടെ നിലപാടുകളിൽ ആത്മാർഥതയില്ലെന്നാണ് മറ്റൊരു വിമർശനം.