ഒരു വർഷത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലെത്തി മേഘ്ന രാജ്. മകൻ ചിരുവിന് ഒൻപത് മാസം പൂർത്തിയാകുന്ന സമയത്താണ് നടി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. വീണ്ടും അഭിനയത്തിൽ സജീവമാകുന്ന മേഘ്നയുടെ സന്തോഷത്തിൽ പങ്കുചേരുകയാണ് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയയും. ‘എന്റെ ധീ’ എന്നാണ് ചിത്രത്തിന് നസ്രിയയുടെ കമന്റ്.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോഴും സങ്കടങ്ങൾക്ക് ഒരിടവേള നൽകി മകനൊപ്പം ജീവിതം കെട്ടിപ്പടുക്കുകയാണ് മേഘ്ന.
പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം. മേഘ്ന മൂന്നുമാസം ഗർഭിണിയായിരിക്കെ കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവി സർജയുടെ മരണം.