ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ്

0

അന്തരിച്ച പ്രശസ്ത നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും സിനിമാതാരവുമായ മേഘ്ന രാജിനും കുഞ്ഞിനും മാതാപിതാക്കൾക്കും കോവിഡ്. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും ‌കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും, ഈ പോരാട്ടവും ജയിച്ചു വരുമെന്നുംമേഘ്ന പറഞ്ഞു.

കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയി. ഇതിന് പിന്നാലെയാണ് മേഘ്നയേയും കുഞ്ഞിനേയും പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഒക്ടോബർ 22–നാണ് മേഘ്നയ്ക്ക് ആൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ഇക്കഴിഞ്ഞ ജൂണിലാണ് മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തു‌‌ടർന്ന് മരിച്ചത്. മൂന്ന് മാസം ഗർഭിണിയായിരുന്നു ആ സമയത്ത് മേഘ്ന. ഒക്‌‌‌ടോബറിലായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചത്.