മെസിയുടെ കല്യാണം വെള്ളിയാഴ്ച്ച; അതിനു മുന്പേ മെനു കാര്‍ഡും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഫുട്ബോള്‍ താരം ലയണല്‍ മെസിയുടെ വിവാഹവാര്‍ത്തകളാണ് കായിക ലോകത്തെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത.

മെസിയുടെ കല്യാണം വെള്ളിയാഴ്ച്ച; അതിനു മുന്പേ മെനു കാര്‍ഡും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
messi-family

ഫുട്ബോള്‍ താരം ലയണല്‍ മെസിയുടെ വിവാഹവാര്‍ത്തകളാണ് കായിക ലോകത്തെ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത.  വെള്ളിയാഴ്ചയാണ് മെസ്സിയുടെയും പ്രണയിനി അന്റോണെല്ലാ റൊക്കൂസോയുടെയും വിവാഹം. മെസിയുടെ നാടായ റൊസാരിയോയിലാണ് വിവാഹം നടക്കുന്നത്.

എന്നാല്‍ മെസ്സിയുടെ വിവാഹവിശേഷങ്ങള്‍ക്ക് ഒപ്പം തന്നെ സൂപ്പര്‍ ഹിറ്റ്‌ ആകുകയാണ് അന്നത്തെ മെനു കാര്‍ഡു൦. ഭക്ഷണമെന്തൊക്കെയെന്ന് അറിയിച്ച് മെനു കാര്‍ഡ് നേരത്തെ തന്നെ പുറത്തു വന്നു കഴിഞ്ഞു. അര്‍ജന്റൈന്‍ വിഭവങ്ങള്‍ക്കൊപ്പം സ്പാനിഷ് മസാലയും വിരുന്നിന് രുചിക്കൂട്ടൊരുക്കും. എല്ലാത്തിനെയും കുറിച്ചുള്ള വിവരങ്ങള്‍ കാര്‍ഡില്‍ ഉണ്ട്.

5 വയസുമുതല്‍ പരിചിതരാണ് മെസിയും കൂട്ടുകാരി അന്റോണെല്ലാ റൊക്കൂസോയും. 2012ല്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് പിറന്നു തിയാഗോ. 2015ല്‍ തിയാഗോയ്ക്ക് ഒരനുജനും. ലോകം കാത്തിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ 250 വിഐപി അതിഥികളാണെത്തുന്നത്. നെയ്മര്‍, സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, സാവി തുടങ്ങി ബാര്‍സയുടെ മിന്നും താരങ്ങളെല്ലാമുണ്ടാകും എന്നും അറിയുന്നു.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ