സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച മെട്രിസ് ഫിലിപ്പിന്റെ “ഗലീലിയിലെ നസ്രത്” എന്ന യാത്രവിവരണ പുസ്തകം സിംഗപ്പൂർ കൈരളി കലാനിലയം പ്രസിഡന്റ് ശ്രീ ഗംഗാധരൻ കുന്നോൻ മലയാളം ലാംഗ്വേജ് എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാനും സിങ്കപ്പൂർ ശ്രീ നാരായണമിഷൻ പ്രസിഡന്റ്റുമായ ശ്രീ ജയ്ദേവ് ഉണ്ണിത്താന് (PBM ) 394 റയ്സ് കോഴ്സ് റോഡിലുള്ള സിംഗപ്പൂർ ശ്രി നാരായണ മിഷൻ എൽഡർലി കെയർ സെന്ററിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽവച്ചു പുസ്തകത്തിന്റെ ഒരു കോപ്പി നൽകി പ്രകാശന കർമ്മം നിർവഹിച്ചു
പ്രവാസി എക്സ്പ്രസ്സ് ചീഫ് എഡിറ്റർ ശ്രി. രാജേഷ്കുമാർ, കൈരളീ കലാനിലയം സെക്രട്ടറി ശ്രി രജിത് മോഹൻ, വൈസ് പ്രസിഡന്റ് ജയറാം നായർ,മലയാളം ലാംഗ്വേജ് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി ശ്രി ശ്യാം പ്രഭാകരൻ എന്നിവരോടൊപ്പം സിങ്കപ്പൂർ കൈരളീ കലാനിലയത്തിന്റെ ഭാരവാഹികളും സന്നിഹിതരായിരുന്നു.
തേനും പാലും ഒഴുകുന്ന കാനാൻദേശമായ ഇസ്രയേൽ, പാലസ്തിൻ, ജോർദാൻ, ഈജിപ്ത് എന്നി രാജ്യങ്ങളിൽ കൂടിയുള്ള യാത്രയുടെ വിവരണമാണ് ഈ പുസ്തകം നൽകുന്നത്. “നാടും മറുനാടും ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നിവായാണ് ശ്രി മെട്രിസ് ഫിലിപ്പിന്റെ മറ്റ് പുസ്തകങ്ങൾ.
കോട്ടയം ജില്ലയിൽ ഉഴവൂർ സ്വാദേശിയാണ് ശ്രി മെട്രിസ് ഫിലിപ്പ്.സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സിന്റെ എഴുത്തുകാർക്കുള്ള അപ്രീസിയേഷൻ പുരസ്‌കാരം ശ്രി മെട്രീസിനു ലഭിച്ചിട്ടുണ്ട്.