ലിങ്ക്​ഡ്​ഇന്‍ ഇനി മൈക്രോസോഫ്റ്റിന്

ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ‘ലിങ്ക്ഡിന്‍’ ഇനി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന് സ്വന്തം.

ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ‘ലിങ്ക്ഡിന്‍’ ഇനി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന് സ്വന്തം. 26.2 ബില്യന്‍ ഡോളറിനാണ്(1.74 ലക്ഷം കോടി രൂപ) ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നത്.  മൈക്രോ​േസാഫ്​റ്റി​ന്റെയും ലിങ്ക്​ഡ്​ഇന്നി​ന്റെയും ബോര്‍ഡുകള്‍ ഏറ്റെടുക്കലിന്​ അംഗീകാരം നല്‍കി. ഇൗ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാനാണ്​ ആലോചിക്കുന്നത്​. ഇതു സംബന്ധിച്ച കരാറില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെയും ലിങ്ക്ഡിന്‍ സിഇഒ ജെഫ് വെയ്‌നറും ഒപ്പുവെച്ചു.. ഏറ്റെടുക്കലിന് ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെ ഏകകണ്ഠമായ അനുമതിയുമുണ്ട്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും ലിങ്ക്ഡിന്‍ സ്വതന്ത്ര കമ്പനിയായി തുടരുമെന്ന് സത്യ നദല്ലെ അറിയിച്ചു.

 ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ലിങ്ക്ഡിന്‍, മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രോസസ് യൂണിറ്റിന്റെ ഭാഗമാകും. ഇന്ത്യക്കാരനായ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇതോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലും മറ്റും കൂടുതല്‍ ബിസിനസ് നേടാനാകും.

 ബിസിനസ് അധിഷ്ഠിത സമൂഹ മാധ്യമമായ ലിങ്ക്ഡിന്‍ 2002 ഡിസംബര്‍ 14നാണ് കാലിഫോര്‍ണിയയില്‍ നിലവില്‍ വരുന്നത്. 40 കോടി പേര്‍ രജിസ്റ്റര്‍ ചെയ്ത ലിങ്ക്ഡിന് 10.6 കോടി സജീവ അംഗങ്ങളുണ്ട്.മൈക്രോസോഫ്​റ്റ്​ ഏറ്റെടുത്താലും ലിങ്ക്​ഡ്​ ഇന്‍ തലപ്പത്ത്​ മാറ്റം വരില്ല. ജെഫ് വെയ്നര്‍ ലിങ്ക്ഡ് ഇന്‍ സി ഇ ഒ ആയി തുടരും. ലിങ്ക്ഡ് ഇന്‍ ബ്രാന്‍ഡും അതേപടി നിലനിര്‍ത്തും. എന്‍റര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതി​ന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് സ്വന്തമാക്കുന്നത്.

Read more

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്