നിവിൻ പോളി നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 18നാണ് ചിത്രം തീയറ്ററുകളിലെത്തുക.‘ദ ഗ്രേറ്റ് ഫാദറി’നു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യൽ മീഡിയയിലും യൂട്യുബിലും വൻ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ഭൂരിഭാഗവും വിദേശത്ത് വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ‘ഒരു വടക്കൻ സെൽഫി’ ക്ക് ശേഷം നിവിൻ പോളിയും നടി മഞ്ജിമയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദനും, സിദ്ധിക്കും, സുദേവ് നായരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഗോപി സുന്ദർ സംഗീതവും,വിഷ്ണു പണിക്കർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റോ ജോസഫാണ്.
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു
ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.
30 വർഷം നീണ്ട പുകവലിയാണ് നിർത്തിയത്; ഞാനൊരു നല്ല റോള്‍ മോഡലല്ല; ആരാധകരോട് ഷാരൂഖ് ഖാന്
പുകവലി ശീലം ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ഷാരുഖ് ഖാന് വെളിപ്പെടുത്തിയത്. നവംബര്‍ രണ്ടിന് താരത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റിനിടെയായിരുന്നു പ്രഖ്യാപനം. താരത്തിന്റെ ആരാധകര്‍ ഈ...
യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്
യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക്...
ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിച്ച് യുവാവ്, ലഭിക്കുന്നത് കുടുംബം പോറ്റാനുള്ള പണം
ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗംഗയുടെ തീരത്ത് ഓരോ ദിവസവും ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് വാർത്ത...
സ്വിഗ്ഗിയിലേക്കുള്ള തൊഴില്‍ അപേക്ഷ തപാല്‍ വഴി അയച്ച് യുവാവ്
ജോലിയും അതിനുള്ള അപേക്ഷയും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം തന്നെ സ്വന്തമായി വെബ് പോര്‍ട്ടലുകള്‍ നിലവിവില്‍ വന്നു. മറ്റ് ജോലികള്‍ക്ക് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുണ്ട്....