75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. വിപുലമായ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ് ആ ദിവസം സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങുന്നത്. രാജ്യസ്നേഹത്തിന്റെ ഭാഗമായി അന്നേ ദിവസം പലരും ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ബാഡ്‌ജുകൾ അണിയുകയും ചെയ്യാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് പതിവിന് വിപരീതമായി കണ്ണിൽ പതാക വരച്ച ഒരാളുടെ ചിത്രങ്ങളാണ്. സ്വാതന്ത്ര്യദിനത്തിന് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനായാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഈ കലാകാരന്‍ പറയുന്നത്.
മിനിയേച്ചര്‍ ആര്‍ട്ടിസ്റ്റ് ആയ യുഎംടി രാജയാണ് രാജ്യസ്‌നേഹത്തിന്റെ ഭാഗമായി തന്റെ വലത് കണ്ണില്‍ ഇത്തരത്തിലൊരു സാഹസികത ചെയ്തത്. കേൾക്കുമ്പോൾ കൗതുകവും പേടിയും നിറയുന്ന സംഭവം ആണിത്. മെഴുകിന്റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ തന്റെ കണ്ണിനുള്ളില്‍ ത്രിവര്‍ണ പതാക വരച്ചത്. ഒറ്റയ്ക്ക് കണ്ണാടിയിൽ നോക്കിയാണ് താൻ ഈ പെയിന്റിങ് ചെയ്തതെന്ന് രാജ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പതിനാറ് തവണ ശ്രമിച്ചതിന് ശേഷമാണ് കണ്ണിൽ പതാക വരയ്ക്കാനായത് എന്നും രാജ കൂട്ടിച്ചേർത്തു. കണ്ണാടിയില്‍ തന്റെ നോട്ടം ഉറപ്പിക്കാന്‍ സാധിക്കാത്തതിനാലാണ് ഓരോ തവണയും തെറ്റിപോയത്. ആരും ഇത് അനുകരിക്കരുത് എന്നും രാജ പറയുന്നു. ഈ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.