വിനായകനും ഇന്ദ്രന്‍സിനും പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലന്നു മന്ത്രി എ.കെ ബാലന്‍

വിനായകനും ഇന്ദ്രന്‍സിനും പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലന്നു മന്ത്രി എ.കെ ബാലന്‍
indrance-and-vinayakan

നടന്‍മാരായ വിനായകനും ഇന്ദ്രന്‍സിനും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കിയത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. പാലക്കാട് പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം വിനായകനും ഇന്ദ്രന്‍സിനുമായിരുന്നു. വിനായകന് അവാര്‍ഡ് കൊടുത്തതിലൂടെ താരത്തിനല്ല, അഭിനയത്തിനാണ് അംഗീകാരമെന്ന് സര്‍ക്കാര്‍ തെളിയിച്ചു. ഇന്ദ്രന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരം നിര്‍ണയങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശരിയുടെ നിലപാടുമായി മുന്നോട്ടുപോകുകയാണ് മന്ത്രി പറഞ്ഞു. നടന്‍ വിനായകന്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്