കണ്ണൂര്‍: കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയും ശനിയാഴ്ച ഡിസ്ചാര്‍ജ് ആയി. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ഇരുവരേയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇരുവരോടും ഏഴ് ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം 11 മുതല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മന്ത്രിയും ഭാര്യയും. മന്ത്രിയെയും ഭാര്യയെയും ചികിൽസിച്ച ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.