കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തി എന്ന് സ്ഥിരീകരണം

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതാണെന്നു കരുതുന്ന വിമാനാവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് തായ് ആണ് വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് അറിയിച്ചത്.

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തി എന്ന്  സ്ഥിരീകരണം
mh340

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതാണെന്നു കരുതുന്ന വിമാനാവശിഷ്ടങ്ങള്‍ ടാന്‍സാനിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് തായ് ആണ് വിമാനാവശിഷ്ടങ്ങള്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് അറിയിച്ചത്.

2014 മാര്‍ച്ച് 8 നാണ് 239 യാത്രക്കാരുമായി എംഎച്ച് 370 ബോയിംഗ് വിമാനം അപ്രത്യക്ഷമായത്. 2015 ജൂലൈയില്‍ വിമാനത്തിന്റെ ചെറിയ ഒരു ഭാഗം ഫ്രാന്‍സിന്റെ അധീനതയിലുള്ള റീയൂണിയന്‍ ദ്വീപില്‍നിന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂണിലാണ് ടാന്‍സാനിയയില്‍ നിന്നും വിമാനാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.വിമാനത്തിന് എന്തു സംഭവിച്ചുവെന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി പരിശോധനകള്‍ തുടരുമെന്നും മലേഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു.

ടാന്‍സാനിയയിലെ പെമ്പ തീരത്തുനിന്നാണ് അവശിഷ്ടം കണ്ടെടുത്തത്. ഇവയില്‍ വിമാനത്തിന്റെ പാര്‍ട് നമ്പരും, തീയതി സ്റ്റാമ്പും മറ്റു തിരിച്ചറിയല്‍ അടയാളങ്ങളും കണ്ടെത്തിയതായി മലേഷ്യന്‍ ഗതാഗതമന്ത്രി അറിയിച്ചു.ഇതോടെ വിമാനം കടലില്‍ തന്നെ തകര്‍ന്നു വീണതാണെന്നും വിമാനത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളും ഏതെങ്കിലും തീരത്തടിഞ്ഞിട്ടുണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

2015 ജൂലൈയില്‍ ഫ്രഞ്ച് ദ്വീപില്‍ നിന്നും കണ്ടെടുത്ത വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ MH 370ന്റേതാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. സമാനമായ രീതിയില്‍ മൊസംബിക്ക്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നും വിമാനവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.  239 യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം കാണാതായത്. ക്വാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്ക് പറന്നുയര്‍ന്ന വിമാനം പെട്ടെന്ന് റഡാര്‍ സംവിധാനങ്ങളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

Read more

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്