'ഇന്ത്യ കണ്ട വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി, മതേതരത്വത്തിന്റെ മുഖമാണ് അദ്ദേഹം' - സ്റ്റാലിന്‍

Share

കണ്ണൂർ: ഇന്ത്യ കണ്ട വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ. മതേതരത്വത്തിന്റെ മുഖമാണ് അദ്ദേഹത്തിന്. തനിക്ക് ഭരണത്തിൽ വഴികാട്ടിയാണ് പിണറായിയെന്നും സ്‌റ്റാലിൻ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പ്രസംഗിക്കവെ അഭിപ്രായപ്പെട്ടു.

വളരെ ആവേശത്തോടെയാണ് ഈ സെമിനാറിൽ പങ്കെടുക്കുന്നത്. കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായുള‌ള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവാണ്. നിങ്ങളിലൊരാളായാണ് സെമിനാറിൽ പങ്കെടുക്കുന്നതെന്നും സ്‌റ്റാലിൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിനെതിരെയും ബിജെപി നേതാക്കൾക്കെതിരെയും കടുത്ത വിമർശനമാണ് സ്‌റ്റാലിൻ നടത്തിയത്. ബ്രിട്ടീഷുകാർ പോലും നടപ്പാക്കാത്ത നയമാണ് അമിത്‌ ഷാ നടപ്പാക്കാൻ ശ്രമിക്കുന്നത്. രാജ്യത്തെ നാനാത്വം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സ്‌റ്റാലിൻ അഭിപ്രായപ്പെട്ടു.

രാജ്യത്തെ സംരക്ഷിക്കാൻ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. ഭരണഘടനാ ശിൽപികൾ ഏകത്വത്തിന് വേണ്ടിയല്ല നിലകൊണ്ടത്. സംസ്ഥാന സർക്കാരുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഗവർണർമാരെ ദുരുപയോഗം ചെയ്യുന്നതായും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും സ്‌റ്റാലിൻ പറഞ്ഞു. ജിഎസ്‌ടിയിലും സംസ്ഥാനങ്ങളുടെ താളംതെറ്റിക്കുകയാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ