ദൃഡനിശ്ചയത്തോടെ M.L.E.S. മുന്നോട്ട്…

0
സിങ്കപ്പൂര്‍: മലയാള ഭാഷ പഠനവും  ഉന്നമനവും 'സിങ്കപ്പൂര്‍ മലയാളികള്‍ക്കിടയില്‍' എന്ന ലക്ഷ്യവുമായി രൂപീകരിച്ച മലയാളം ലാംഗ്വേജ് എജുകേഷന്‍ സൊസൈറ്റി(M.L.E.S) സമ്പൂര്ണ വിജയത്തോടെ മൂന്നാം വര്‍ഷത്തിലേക്ക് . 2010 ജൂലൈ മുപ്പത്തിഒന്നാം തീയതി  അന്നത്തെ നിയമകാര്യ മന്ത്രി  ശ്രീ ഷണ്മുഖം ഉദ്ഘാടനം നിര്‍വഹിച്ച സൊസൈറ്റി അന്ന് തൊട്ടു ഇന്നുവരെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു വരുന്നു .
 
സിങ്കപ്പൂരില്‍ പീപ്പിള്‍ അസോസിയേഷനില്‍ അംഗീകാരമുള്ള ഒരു ട്രെയിനറാവാന്‍ കഴിഞ്ഞത് ഈ സൊസൈറ്റിയുടെ ശ്രദ്ധേയമായ നേട്ടം തന്നെയാണ്. സിങ്കപ്പൂരിന്റെ  വിവിധ  ഭാഗങ്ങളില്‍ താമസിക്കുന്ന , മലയാളം പഠന ക്ലാസ്സില്‍  താല്പര്യം ഉള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സൌകര്യപ്രദമായ രീതിയില്‍ വിവിധ കമ്മ്യൂണിറ്റി സെന്റെരുകളിലായി ക്ലാസുകള്‍ നടത്തി വരുന്നു. ഈ സംഘടനയുടെ മറ്റൊരു പ്രധാന ഉദ്ദേശം പ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്ന എല്ലാ മലയാളി കുട്ടികള്‍ക്കും മാതൃഭാഷ പഠിക്കാനുള്ള അവസരം നേടിയെടുക്കുക എന്നതാണ്. സമീപ ഭാവിയില്‍ തന്നെ ഈ നേട്ടം കൈവരിക്കുക എന്നത് സംഘടന ഭാരവഹികള്‍ക്കൊപ്പം ഓരോ മലയാളിയുടെയും   സ്വപ്നം ആണ് . പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പുറമേ മലയാള ഭാഷ സ്പുടതയോടെ സംസാരിക്കാന്‍ സിങ്കപ്പൂര്‍ പൌരന്മാരായ മുതിര്‍ന്നവര്‍ക്കായി മലയാളം  ക്ലാസ്സുകളും നടത്തി വരുന്നു.ഇരുപത്തി അഞ്ചായിരത്തില്‍  പരം അംഗങ്ങള്‍ ഉള്ള സിങ്കപ്പൂര്‍ ലെ രണ്ടാമത്തെ വലിയഇന്ത്യന്‍  കമ്മ്യൂണിറ്റി ആയ മലയാളി കമ്മ്യൂണിറ്റി ക്ക് സ്വന്തം മാതൃഭാഷ അംഗീകരിച്ചു കിട്ടുക എന്നത് തീര്‍ത്തു ന്യായമായ അവശ്യം തന്നെ. ഇതിനു പുറമേ വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി കളുമായി ചേര്‍ന്ന്   ഇന്ത്യന്‍ ഭാഷകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയുന്നു. അതേസമയം തന്നെ ബോര്‍ഡ്‌ ഓഫ് ടീച്ചിംഗ് ആന്‍ഡ്‌ ടെസ്റ്റിംഗ് ഓഫ് സൌത്ത് ഏഷ്യന്‍ ലാംഗ്വേജ് ന്റെ അഗീകാരത്തിനയും  സംഘടന ശ്രമിച്ചു വരികയാണ്‌.