ഇതാരാണെന്ന് അറിയാമോ?; നമ്മുടെ മാരുതി 800

നമ്മുടെ മാരുതി 800 നിര്‍മ്മാണം കമ്പനി കഴിഞ്ഞ വര്‍ഷമാണ്‌ നിര്‍ത്തലാക്കിയത്. എങ്കിലും ഇപ്പോഴും മാരുതിയെ സ്നേഹത്തോടെ കൊണ്ട് നടക്കുന്നവര്‍ നിരവധിയാണ്.

ഇതാരാണെന്ന് അറിയാമോ?; നമ്മുടെ മാരുതി 800
car (1)

നമ്മുടെ മാരുതി 800 നിര്‍മ്മാണം കമ്പനി കഴിഞ്ഞ വര്‍ഷമാണ്‌ നിര്‍ത്തലാക്കിയത്. എങ്കിലും ഇപ്പോഴും മാരുതിയെ സ്നേഹത്തോടെ കൊണ്ട് നടക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെ.എസ് ഡിസൈന്‍സ് എന്ന കമ്പനി പഴയ മാരുതിയെ പുതുപുത്തന്‍ ഫാഷനിലേക്ക് മോഡിഫൈ ചെയ്യുന്നു.

2006, 2007, 2008 കാലഘട്ടത്തില്‍ ഇറങ്ങിയിരിക്കുന്ന മാരുതിയിലാണ് കമ്പനി ഈ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഒരു മാരുതി  800 ഉണ്ടെങ്കില്‍ വെറും 4 ലക്ഷം മുടക്കിയാല്‍ നല്ല സ്റ്റൈലന്‍ മാരുതി കൊണ്ട് നടക്കാം. സ്‌പോര്‍ട്ടി ലുക്കിനായി നാലു വീലുകളും മാറ്റി, നിറവും മാറ്റിയാണ് മോഡിഫൈ ചെയ്യുന്നത്. ഫിയറ്റില്‍ നിന്നും ഹെഡ്‌ലാംമ്പ് കടമെടുത്തു. പിന്‍ഭാഗത്തെ ടെയില്‍ ലാമ്പ് ഹെവര്‍ലെ സ്പാര്‍ക്കിന്റെതും.സ്‌പോര്‍ട്‌സ് കാറുകളോട് ചേര്‍ന്ന് നില്‍കുന്ന രൂപമാണ് സ്റ്റിയറിങ് വീലിന്.

അകത്തളങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ബേസിക് ഫീച്ചേര്‍സ് ഉള്‍ക്കൊള്ളിച്ചാണ് ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്നില്‍ നിന്നും മുന്നിലേക്ക് തുറക്കാവുന്ന രൂപത്തിലാണ് ബോണറ്റ്. ന്യൂജെന്‍ ഭാവത്തിനായി ഡാഷ്‌ബോര്‍ഡിന് നടുവില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. എസി വെന്റുകള്‍ നിസാന്‍ ടെറാനോയ്ക്ക് സമാനം. എന്തായാലും സംഗതി സൂപ്പര്‍ ആണെന്ന് പറയാതെ വയ്യ.

Read more

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്