ചിത്രം സിനിമയിലെ ബാലതാരം, നടൻ ശരൺ അന്തരിച്ചു

0

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ (49) അന്തരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം തട്ടിപ്പുകൾക്ക് കൂട്ടു നിൽക്കുന്ന പയ്യന്റെ വേഷത്തിലാണ് ശരൺ തിളങ്ങിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രം കൂടാതെ വേറെയും മൂന്ന് സിനിമകളിൽ കൂടി ശരൺ വേഷമിട്ടിട്ടുണ്ട്.

സിനിമ സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.