നാട്യങ്ങളില്ലാത്ത നന്മ നിറഞ്ഞ നടൻ: അനുസ്മരിച്ച് മോഹൻലാൽ

നാട്യങ്ങളില്ലാത്ത നന്മ നിറഞ്ഞ നടൻ: അനുസ്മരിച്ച് മോഹൻലാൽ
mohanlal

അനശ്വര നടൻ മാമുക്കോയയെ അനുസ്മരിച്ച് മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു മാമുക്കോയയെന്നും ഈ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

‘‘നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ…’’

Read more

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി ഹോസ്റ്റല്‍ അപകടം: മരണം മൂന്നായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡല്‍ഹി സത്യനികേതനില്‍ അഞ്ചുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വ‍ന്‍ ദുരന്തം. മൂന്ന് മരണം. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് എട്ട് പേരെയായിരു