മലയാള സിനിമയുടെ നടനവിസ്മയം മോഹലാലിന് ഇന്ന് 59-ാം പിറന്നാൾ.സിനിമാ ലോകത്തെ പ്രമുഖരും ആരാധകരുമടക്കം നിരവധിപേരാണ് ലാലേട്ടന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് സിനിമ ലോകം തന്നെ കീഴടക്കുന്ന അഭിനയചക്രവർത്തിയായി വളരുകയായിരുന്നു.
പത്മശ്രീ, പത്മഭൂഷണ്‍, നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി പുരസ്‌കാരങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. . 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി.
മലയാള ഭാഷയിൽ മാത്രമല്ല ലാലേട്ടൻ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുള്ളത്.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21-നാണ് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി ജനിച്ച മോഹൻ ലാൽ മലയാളികളുടെ സ്വന്തം ലാലേട്ടൻ 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിനാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്…ഇനിയും അഭിനയ മികവുകൊണ്ട് വിസ്മയങ്ങൾ സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ.