മോഹൻലാൽ സിദ്ധിക്ക് കൂട്ടുകെട്ടിൽ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗ് ബ്രദർ’. പതിവ് സിദ്ധിഖ് സിനിമകളിൽ നിന്നും വ്യത്യസ്തമായി മാസ്സ് ആക്ഷൻ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ബിഗ് ബ്രദർ ട്രൈലെർ സോഷ്യൽ മീഡിയ പേജുകളിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു. ജനുവരി 16 നു ചിത്രം റിലീസ് ചെയ്യും.
ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹണി റോസ്, അനൂപ് മേനോൻ, മിർണ മേനോൻ, സിദ്ധിഖ്, ജനാർദ്ദനൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ദീപക് ദേവാണ് ചിത്രംത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജിത്തു ദാമോദരന്റെതാണു ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ ഗാനരചയിതാക്കൾ.
S Talkies, Shaman International, Vaishaka Cinema എന്നി ബാനറുകൾക്കൊപ്പം Carnival Movie Network ഉം ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. S talkies ന്റെ നേതൃത്വത്തിൽ ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. Carnival Movie Network ആണ് ചിത്രത്തിന്റെ ഓവർസീസ് റിലീസ് പാർട്ണർ. GCC, USA, UK, Europe, Singapore, Australia എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.