മോഹൻലാലിനെ നായകനാക്കി പൃഥ്വി രാജിന്റെ കന്നി സംവിധാനത്തിൽ ഒരുങ്ങിയ മലയാള ചിത്രം ലൂസിഫറിന് ആദ്യ ദിവസം തന്നെ വാൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം ആദ്യ ദിനം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് വാരിയത് 12 കോടി രൂപ. വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലൂസിഫറിന് സ്വന്തമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.
ഇങ്ങനെ പോയാൽ പത്ത് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ചിത്രം കയറുമെന്നത് തീർച്ച. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡുംലൂസിഫറിന് മാത്രം സ്വാന്തമാണ്. കേരളത്തില്‍ മാത്രം നാന്നൂറിലധികം തിയേറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.