ആ കണ്ണീര്‍ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യത്തെ കുറിച്ച് ഫോട്ടോഗ്രാഫര്‍ പറയുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രച്ചരിച്ച്ചൊരു ചിത്രമുണ്ടായിരുന്നു. തലയിലൂടെ ചുടുചോരയൊലിച്ചിറങ്ങുമ്പോഴും സ്വന്തം കുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ത്തു പാല് കൊടുക്കുന്ന ഒരമ്മ കുരങ്ങിന്റെ ചിത്രം.

ആ കണ്ണീര്‍ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യത്തെ കുറിച്ച് ഫോട്ടോഗ്രാഫര്‍ പറയുന്നു
monkey-viral-pic (1)

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രച്ചരിച്ച്ചൊരു ചിത്രമുണ്ടായിരുന്നു. തലയിലൂടെ ചുടുചോരയൊലിച്ചിറങ്ങുമ്പോഴും സ്വന്തം കുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ത്തു പാല് കൊടുക്കുന്ന ഒരമ്മ കുരങ്ങിന്റെ ചിത്രം.

മനുഷ്യന്റെ നിഷ്ക്രിയത്തം എത്രയെന്നു നമ്മോടു വിളിച്ചോതുന്നതാണ് ഈ ചിത്രം. വനമേഖലകളിലെ അപകടകരമായ ഡ്രൈവിംഗ് രീതികള്‍ തന്നെയാകാം ഈ അമ്മ കുരങ്ങിന്റെ അപകടത്തിനു കാരണമായതും. എന്നാല്‍ ആരായിരുന്നു ആ ചിത്രം പകര്‍ത്തിയത്? എവിടെ വെച്ചു എങ്ങനെ ?

എങ്കില്‍ കേട്ടോളൂ
മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ് ഈ വൈറല്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. അഗസ്റ്റിനെ കുറിച്ചും ഫോട്ടോയെ കുറിച്ചും ഒരു പേജില്‍ വന്ന കുറിപ്പിലാണ് ചിത്രത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നത്. കോയമ്പത്തൂരില്‍ പിതാവിനൊപ്പം പോയി മടങ്ങിവരുന്ന വഴിയിലാണ് അമ്മക്കുരങ്ങിന്റെയും കുഞ്ഞിന്റെയും ദയനീയ കാഴ്ച കാണുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതിനിടയില്‍ അഗസ്റ്റിന്‍ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകര്‍ത്തിയിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ിടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്ററ്ിന് തോന്നിയത്.

ഈ ഒരു കാര്യം ലോകത്തോടു പറയുവാന്‍ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അഗസ്റ്റിന്‍ ഇപ്പോള്‍ രംഗത്തു വന്നതും.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ