കുരങ്ങ് വസൂരി: കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ

Share

കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ആസ്ഥാനത്ത്. ആരോഗ്യ ഡയറക്റ്ററേറ്റിൽ സംസ്ഥാനത്തെ ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്. ഇതിന് ശേഷം സംഘം, രോഗി ചികിത്സയിലുള്ള മെഡിക്കൽ കോളജ് സന്ദർശിക്കും.

അതേ സമയം മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ച കൊല്ലത്തെ കാര്‍ ഡ്രൈവറെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് പൊലീസ് അന്വേഷണത്തിൽ ഡ്രൈവറെ കണ്ടെത്തിയത്. ബസ് സ്റ്റാന്‍റ് പരിസരത്ത് നിന്നും ടാക്സി വിളിച്ചാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയത്.

കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയെത്തിയത് ടാക്സിയിലായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടില്‍ നിന്നും കൊല്ലത്തെ സഹകരണ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും ആശുപത്രിയില്‍ നിന്ന് കൊല്ലം ബസ് സ്റ്റാന്‍റിലേക്ക് കൊണ്ടുപോയ ഡ്രൈവറെയും ഇന്നലെ കണ്ടെത്തിയിരുന്നു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി