മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; ചിത്രീകരണം നവംബറിൽ തുടങ്ങും

Share
മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; ചിത്രീകരണം നവംബറിൽ തുടങ്ങും

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനുശേഷം അനൂപ് സത്യൻ സംവിധാനംചെയ്യുന്ന ചിത്രത്തിൽ നായകനായി മോഹൻലാൽ. നവംബറിൽ ചിത്രീകരണം തുടങ്ങുന്ന സിനിമ നിർമിക്കുന്നത് ബിനു ജോർജ് അലക്‌സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ്. മോഹൻലാൽ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ പുതിയ ചിത്രം അനൗൺസ് ചെയ്തത്.

ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയർദർശൻ എന്നിവരെ അണിനിരത്തി ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ 2020-ലാണ് അനൂപ് സത്യൻ സംവിധായകനായി അരങ്ങേറിയത്. ഇപ്പോൾ ആറ് വർഷത്തിനുശേഷമാണ് രണ്ടാമത്തെ ചിത്രവുമായെത്തുന്നത്.

ജൂഡ് ആന്റണി ജോസഫുമായി ചേർന്ന് പുതിയ ചിത്രം വരുന്നുണ്ടെന്നും മോഹൻലാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജൂഡിന്റെ സംവിധാനത്തിൽ മോഹൻലാലിന്റെ മകൾ വിസ്മയ നായികയായെത്തിയ ‘തുടക്കം’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയതിന് പിന്നാലെയാണ് ജൂഡുമായി കൈകോർക്കുന്നതിനേക്കുറിച്ച് മോഹൻലാൽ അറിയിച്ചത്. ‘തുടക്ക’ത്തിൽ മോഹൻലാലും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

തരുൺ മൂർത്തി ഒരുക്കുന്ന അതിമനോഹരം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഇത് ഡിസംബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘തുടരും’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനുശേഷം മോഹൻലാലും തരുണും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മീരാ ജാസ്മിനാണ് നായിക. ലൗലജൻ എന്ന പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

Read more

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനു

ഗ്യാനേഷിന്റെ രാജി വേണം; വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ സഖ്യം, ‘ചലോ ദില്ലി’ മാർച്ച് തുടങ്ങി

ഗ്യാനേഷിന്റെ രാജി വേണം; വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ സഖ്യം, ‘ചലോ ദില്ലി’ മാർച്ച് തുടങ്ങി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്