സിംഗപ്പൂരില്‍ നേഴ്സുമാരുടെ ആവശ്യം വര്‍ധിക്കും ,മൂന്ന് വര്‍ഷത്തിനുള്ളില്‍ വേണ്ടത് 3000 നേഴ്സുമാരെ

സിംഗപ്പൂരില്‍ നേഴ്സുമാരുടെ ആവശ്യം വര്‍ധിക്കും ,മൂന്ന് വര്‍ഷത്തിനുള്ളില്‍ വേണ്ടത് 3000 നേഴ്സുമാരെ
NP_20170919_JINURSE19-O09_1626660

സിംഗപ്പൂര്‍ :  മലയാളികള്‍ ഉള്‍പ്പെടെയുള്ള നേഴ്സുമാര്‍ക്ക് സന്തോഷകരമായ  വാര്‍ത്തയാണ് സിംഗപ്പൂരില്‍ നിന്ന് പുറത്തുവരുന്നത്.പ്രായമായവരുടെ എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ ആശുപത്രികള്‍ സിംഗപ്പൂരില്‍ വരും വര്‍ഷങ്ങളില്‍ തുടങ്ങുമെന്ന്  ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ ആശുപത്രികളിലേക്കായി 9000-ത്തോളം പുതിയ ജീവനക്കാരെ ആവശ്യമായി വരും.ഇതില്‍ നല്ലൊരു ശതമാനവും നേഴ്സുമാരായിരിക്കും.അതുകൊണ്ട് കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് തൊഴില്‍ മാറ്റുവാനുള്ള കോഴ്സുകളും അതിനുവേണ്ട ഫണ്ടും സിംഗപ്പൂര്‍ നീക്കി വച്ചിട്ടുണ്ട്.ഏകദേശം 24 മില്ല്യന്‍ സിംഗപ്പൂര്‍ ഡോളര്‍ ഇതിനാഴി ചെലവഴിക്കും.

പക്ഷെ മൂന്ന് വര്‍ഷം കൊണ്ട് 3000 വരുന്ന നേഴ്സുമാരെ രൂപപ്പെടുത്താന്‍ സാധിക്കില്ല.ഈ അവസരത്തില്‍ ഇന്ത്യ ,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ പ്രവര്‍ത്തിപരിചയമുള്ളവരെ ജോലിക്കെടുക്കാനാണ് നീക്കം.ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരില്‍ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നായതുകൊണ്ട് പുതിയ ആശുപത്രികളിലേക്കും ഈ പരിഗണന ലഭിക്കും.ഇത് വിദേശരാജ്യങ്ങളില്‍ ജോലി ലക്ഷ്യം കാണുന്ന നേഴ്സുമാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. കൂടുതല്‍ ശമ്പളം ,മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കി നഴ്സിംഗ് മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നീക്കം.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്