ഒൻപതിൽ കൂടുതൽ സിം കാർഡുകൾ കൈവശമുള്ളവർ അവ തിരികെ നൽകണം

Share

സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അതിൽ അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം

ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്.

സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെപേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ.

Read more

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി