കോട്ടയത്ത് മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ കിണറ്റില്‍ ചാടി

Share

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് 12 കാരിയായ മകള്‍ ഷംനയെ കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി.

ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ലൈജീനയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കളും അയല്‍വാസികളും ഇവരെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌ഴ്‌സും പൊലീസും ചേര്‍ന്ന് കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ലൈജീന തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇവരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍ ഷംനയെ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ എം.എം.ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള ലൈജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ലൈജീനയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്താണ്.

ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ ചാടിയത്‌.

Read more

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി