റിവ്യൂ നിർത്തിയതുകൊണ്ട് സിനിമ രക്ഷപെടില്ല: മമ്മൂട്ടി

കൊച്ചി: റിവ്യൂ നിര്‍ത്തിയാലൊന്നും സിനിമ രക്ഷപെടാന്‍ പോകുന്നില്ലെന്നു നടന്‍ മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിവ്യൂ ചെയ്യുന്നവര്‍ ഒരു വഴിക്കു പോകും, സിനിമ മറ്റൊരു വഴിക്കു പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്കിഷ്ടമുള്ള സിനിമയാണ്. ഒരു റിവ്യൂ കൊണ്ടൊന്നും സിനിമയെ നശിപ്പിക്കാമെന്നു കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. റിവ്യൂവും റോസ്റ്റിങ്ങും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്കൊരു അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതു നമ്മുടെ അഭിപ്രായം തന്നെയായിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍, നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്. നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചാണു സിനിമ കാണേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.‌

റിവ്യൂവില്‍ നിന്നു കുറെയൊക്കെ പഠിക്കുന്നുണ്ടെന്നു സംവിധായകന്‍ ജിയോ ബേബി പറഞ്ഞു. എങ്ങനെ നന്നാക്കാം, നെഗറ്റീവ് റിവ്യൂ പറഞ്ഞയാളെക്കൊണ്ട് എങ്ങനെ നല്ലതു പറയിപ്പിക്കാം എന്നൊക്കെ ചിന്തിക്കാറുണ്ട്. തിരുത്തൽ വരുത്താൻ ശ്രമിക്കാറുണ്ട്. നമ്മുടെ ഉള്ളില്‍ നടക്കുന്ന ഒരു മത്സരം കൂടിയാണിതെന്നും ജിയോ ബേബി പറഞ്ഞു.

റിലീസിങ് ദിവസം തന്നെ റിവ്യൂ ബോംബിങ് നടത്തുന്നതിനെതിരേ അടുത്തിടെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതിയും ഈ വിഷയത്തില്‍ ഇടപെട്ടു. അടുത്തിടെ റിലീസ് ചെയ്ത ദിലീപ് ചിത്രം ബാന്ദ്രയ്‌ക്കെതിരേ നെഗറ്റീവ് റിവ്യൂ നടത്തിയ ഏഴ് യുട്യൂബര്‍മാര്‍ക്കെതിരേ നിര്‍മാതാക്കള്‍ നിയമനടപടികളും സ്വീകരിച്ചിരുന്നു.

Read more

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

'യുവജനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കണം..'; ഐക്യദാർഢ്യവുമായി മമ്മൂട്ടി

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനത പാർട്ടിയു

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി; എല്ലാ ജില്ലകളിലും സമാധാനപരമായ പ്രതിഷേധം നടത്താന്‍ ആഹ്വാനം

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോക്ക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ഒരു ദിവസം എല്ലാ ജി

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ഗണ്‍മാന്‍ മര്‍ദനക്കേസ് അട്ടിമറിയില്‍ നടപടി; എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി