കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ കലാസാഹിത്യമേഖലയുടെ ഈറ്റില്ലമായ കേരളസാഹിത്യഅക്കാദമി അങ്കണത്തിലെ ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിൽ 2018 മെയ് 13 ഞായറാഴ്ച.
അക്ഷരങ്ങളിലൂടെ സംവേദിക്കുന്ന ഓരോ സൗഹൃദങ്ങൾക്കും മുഖാമുഖം കാണുവാനൊരവസരം. തദവസരത്തിൽ അക്ഷരങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള മുപ്പതോളം മുഖ്യധാരാ എഴുത്തുകാരുടെ രചനകൾക്കൊപ്പം നമ്മളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സൗഹൃദങ്ങളുടെ രചനകളും ഉൾക്കൊള്ളിച്ച് പുറത്തിറങ്ങുന്ന “മൊഴിമുറ്റം അക്ഷരസംഗമം 2018 സ്മരണിക പ്രകാശനം” നഷ്ടമാകുന്ന വായനയെ വീണ്ടെടുക്കാനാനുള്ള മൊഴിമുറ്റത്തിന്‍റെ എളിയശ്രമമാണ്. നമുക്കിടയിലെ തന്നെ സൗഹൃദങ്ങളൊത്തുചേർന്ന് കവിതയുടെ നൂതനവഴികളിലൂടെ സംവേദിക്കുന്ന “കാലത്തോടു കലഹിക്കുന്ന കവിതകൾ” എന്ന കവിതാസമാഹാരപ്രകാശനം, വായനയിലൂടെ നമുക്കിടയിലെതന്നെ സൗഹൃദങ്ങളുടെ പ്രസിദ്ധീകൃതമായ കൃതികളുടെ പ്രദർശനവും വില്പനയും ലക്ഷ്യമിട്ടുള്ള “അക്ഷരവെളിച്ചം”, പുസ്തകപരിചയം,പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും, കേരള കാർട്ടൂൺ അക്കാദമി ആക്ടിംഗ് ചെയർമാൻ ഇബ്രാഹിം ബാദുഷയും സംഘവുമവതരിപ്പിക്കുന്ന കാരിക്കേച്ചർ & കാർട്ടൂൺ ലൈവ്, ആദരസമർപ്പണം, ഹ്രസ്വചിത്രപ്രദർശനം, സാഹിത്യസംബന്ധമായ ചർച്ചകൾ, സംവാദങ്ങൾ, കവിതാലാപനം, ഗാനാലാപനത്തോടൊപ്പമുള്ള കാർട്ടൂൺരചനയെന്ന ദ്വിമുഖപ്രകടനം, മറ്റു നാടൻ കലാപരിപാടികൾ എന്നീ വൈവിധ്യമേറിയ വിഭവങ്ങളാൽ മുഖപുസ്തകചരിത്രത്തിൽ നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുകയാണ് മൊഴിമുറ്റം അക്ഷരസംഗമം 2018.
വേദിയും സദസ്സുമെന്ന വേർതിരിവില്ലാതെ, അതിഥിയും ആതിഥേയരും നാം തന്നെയാകുന്നുവെന്ന പ്രത്യേകതയും മൊഴിമുറ്റം അക്ഷരസംഗമം 2018ന് അവകാശപ്പെടാം