ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചു; ശ്രീരാമന്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്

Share

ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ശ്രീരാമൻ്റെ പേര് എമ്പോസിഷൻ എഴുതിച്ച് പൊലീസ്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. സത്ന സബ് ഇൻസ്പെക്ടർ സന്തോഷ് സിംഗ് ആണ് വിചിത്ര ശിക്ഷ നൽകിയത്. ലോക്ക്ഡൗണിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ടുവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“നേരത്തെ, ലോക്ക്ഡൗൺ ലംഘിക്കുന്നവരെ 45 മിനിട്ട് മുതൽ ഒരു മണിക്കൂറോളം സിറ്റപ്പ് ചെയ്യിപ്പിച്ചിട്ട് വിട്ടയക്കുമായിരുന്നു. പക്ഷേ, അതിനു പകരം ഭഗവാൻ രാമൻ്റെ പേര് എഴുതിക്കാമെന്ന് ഞങ്ങൾ വിചാരിച്ചു. കുറ്റക്കാർക്കും അത് പ്രശ്നമില്ല. 3 ദിവസമായി ഞങ്ങൾ ഈ ശിക്ഷ നൽകുന്നുണ്ട്. 25 പേരോളം എമ്പോസിഷൻ എഴുതിക്കഴിഞ്ഞു. ഇതുവരെ ഒരു പരാതി പോലും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.”- സന്തോഷ് സിംഗ് പറഞ്ഞു.

അതേസമയം രാജ്യത്ത് ഇന്നലെ 2,81,386 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4106 പേർ രോഗബാധിതരായി മരണപ്പെട്ടു. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ