ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപെട്ട് മുകേഷ് അംബാനി

0

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടപ്പെട്ടു. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടമാണ് മുകേഷ് അംബാനിക്ക് തിരിച്ചടിയായത്.

ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാമാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്.

ഒറ്റ ദിവസം 580 കോടി ഡോളറാണ്( 43,000 കോടി ഇന്ത്യന്‍ രൂപ) മുകേഷ് അംബാനിക്ക് നഷ്ടമായത്. ആഗോള ഓഹരി വിപണി യിലെ തകര്‍ച്ചയും എണ്ണവിലയിലെ ഇടിവും മുകേഷ് അംബാനിക്ക് തിരിച്ചടിയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്.

ഫോബ്സ് മാസികയുടെ സമ്പന്ന പട്ടികയില്‍ മാര്‍ച്ച് ഒന്പതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കമ്പനിയുടെ മാനജേങി ഡയറക്ടറും ചെയര്‍മാനും ഏറ്റവും കൂടുതല്‍ ഓഹരികളുടെ ഉടമയുമാണ് മുകേഷ് അംബാനി.

12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം. നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104.50 രൂപയിലാണ് റിലയന്‍സ് ഓഹരികള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ റിലയന്‍സിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനവും നഷ്ടമായി. 7.40 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഐ.ടി. കമ്പനിയായ ടി.സി.എസ്. ഒന്നാമതെത്തി.

കൊറോണവൈറസ് ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകാനാണ്‌ സാധ്യത. ചൈനയിലും ഇന്ത്യയിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇറ്റലിയിലെ കനത്ത നടപടികള്‍ യൂറോപ്പിനെ ബാധിച്ചേക്കും. ള്‍ഫ് രാജ്യങ്ങളിലെ നിയന്ത്രണവും തിരിച്ചടിയാകും.