മുംബൈ∙ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവഡോക്ടർ പായലിന്റെ മരണം കൊലപാതകമാണെന്ന് കേസ് വാദിക്കുന്ന അഭിഭാഷകൻ. കഴുത്തിലെ മുറിവും ദേഹത്തേറ്റ മറ്റുപാടുകളും കൊലപാതകത്തിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു പോസ്റ്റ്മോർട്ടംറിപ്പോർട്ടിലുണ്ടെന്ന് പായലിന്റെ കുടുംബത്തിനു വേണ്ടി വാദിക്കുന്ന അഭിഭാഷകൻ നിതിൻ സത് പുത് ആരോപിച്ചു.
ജാതിഅധിക്ഷേപത്തെ തുടർന്നാണ് ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമാകാനുള്ള സാധ്യതയായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. റ്റവാളികൾ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിരിക്കാൻ സാധ്യതയുണ്ടെന്നും പിന്നീടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
പായലിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖാൻഡേവാൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിവൈഎൽ നായർ ആശുപത്രിയിൽ മെഡിക്കൽ വിദ്യാർഥിയായ പായൽ തട്‌വിയെ 22നാണു മരിച്ച നിലയിൽ കണ്ടെത്തിയത്.