സൂര്യ കൃഷ്ണമൂര്‍ത്തിയുടെ "എന്‍റെ രക്ഷകന്‍" -ബാംഗ്ലൂരില്‍ ഇന്ന് തുടക്കം

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ "എന്‍റെ രക്ഷകന്‍" -ബാംഗ്ലൂരില്‍ ഇന്ന് തുടക്കം
mysaviour

ബൈബിളിനെ ആധാരമാക്കിയുള്ള സൂര്യകൃഷ്ണ മൂര്‍ത്തിയുടെ മെഗാ ഷോ "എന്‍റെ രക്ഷകന്‍" കേരളത്തിലെ വിജയകരമായ 70 പ്രദര്‍ശനങ്ങള്‍ക്ക് ശേഷം  ബാംഗ്ലൂരിലെ പ്രദര്‍ശനങ്ങള്‍ക്ക്  ഇന്ന് തുടക്കം  . അതിനായി വൈറ്റ് ഫീല്‍ഡ് റോഡിലുള്ള സെന്റ്‌.ജോസഫ് കോണ്‍വെന്റ് സ്കൂള്‍ ഗ്രൌണ്ടില്‍ കൂറ്റന്‍ ഓഡിറ്റോറിയമാണ് നിര്‍മ്മിച്ചിരിക്കുന്നത് . രണ്ടേക്കര്‍ സ്ഥലത്ത് ഈ പരിപാടിക്കായി ഒരുക്കുന്ന കൂറ്റന്‍ ശീതീകരിച്ച (A/C)ഓഡിറ്റൊരിയത്തില്‍ ആയിരിക്കും പരിപാടി നടക്കുന്നത് . പതിനായിരം ചതുരശ്ര അടി യാണ് സ്റെജിന്റെ വലിപ്പം . ഡിസംബര്‍ 15 ന് 7 മണിക്കാണ് ഉത്ഘാടനം നടക്കുക . 16,17 തിയതികളില്‍ വൈകിട്ട് 6 മണിക്കും 8:30 നും രണ്ടു ഷോ കള്‍ നടക്കും . 2 മണിക്കൂര്‍ ആണ് പരിപാടിയുടെ ദൈര്‍ഘ്യം.

നയനാന്ദകരമായ വെളിച്ചവും പ്രാണസ്പര്‍ശിയായ സംഗീതവും സമന്വയിക്കുന്ന "എന്‍റെ രക്ഷകന്‍"  കാഴ്ചയുടെ അവിസ്മരണീയമായ ഹൃദയാഹ്ലാദമാണ് സമ്മാനിക്കുന്നത് . കവി മധുസൂദനന്‍ നായരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രമേഷ് നാരായണന്‍ ആണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ ഷോ എന്ന് അവകാശപ്പെടാവുന്ന ഈ പരിപടിയില്‍ 200 ഓളം കലാകാരന്മാരും 50 പക്ഷിമൃഗാദികളും രംഗത്ത്‌ വരുന്നു . സെറ്റുകള്‍ക്ക് ഇരുനിലക്കെട്ടിടത്തിന്റെ വലിപ്പമാണ്ഉള്ളത് .  വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച് ട്രസ്റ്റിന്റെയും പ്രവാസി എക്സ്പ്രസിന്റെയും ആഭിമുഖ്യത്തില്‍ ആണ് ഈ പരിപാടി ബാംഗ്ലൂരില്‍ എത്തിക്കുന്നത് .

ബാംഗ്ലൂര്‍ അതിരൂപത അധ്യക്ഷന്‍ റവ.ഡോ.ബര്‍ന്നാഡ് മോറസ് ,മാണ്ടൃ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരീല്‍ ,  മലങ്കര ഓര്‍ത്തഡോക്സ് ബാംഗ്ലൂര്‍ ഡയാസിസ് മെത്രാപ്പോലീത്ത ഡോ എബ്രഹാം മാര്‍ സെറാഫിം എന്നിവരും മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടി കാണാന്‍ എത്തുമെന്ന്  കണ്‍വീനര്‍മാരായ  ഫാ. ബിജു ആലപ്പാട്ട് SCJ , ഷിജോ ഫ്രാന്‍സിസ് , റജികുമാര്‍ ,ജെയ്ജോ ജൊസഫ് എന്നിവര്‍ അറിയിച്ചു .

ചങ്ങനാശ്ശേരി സര്‍ഗക്ഷേത്ര, മാര്‍ ക്രിസോസ്റ്റം ഗ്ലോബല്‍ പീസ്‌ ഫൌണ്ടേഷന്‍, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഒരു കോടിയിലധികം ചെലവുവരുന്ന ഈ കലാരൂപം അണിയിച്ചൊരുക്കിയിരിക്കുന്നത് .

വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച് ട്രസ്റ്റിന്‍റെ ആതുര സേവനത്തിനുള്ള ധനശേഖരനാര്‍ത്ഥം നടത്തുന്ന ഈ പരിപാടിയുടെ പാസുകള്‍ എല്ലാ ദേവാലയങ്ങളിലും ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു .
വിശദ വിവരങ്ങള്‍ക്ക്  9845017121,9945686183
പാസുകള്‍ക്ക് - വൈറ്റ് ഫീല്‍ഡ് -ഷിജോ ഫ്രാന്‍സിസ് - 9449213845 , മാര്‍ത്തഹള്ളി അപര്‍ണ -9886395832,ആര്‍ ടി നഗര്‍ -മുരളീധരന്‍ 8792687607, സുല്‍ത്താന്‍ പാളയ- ജെയ്സന്‍ ലൂക്കോസ് - 9739559897, BEL സര്‍ക്കിള്‍ -രാജഗോപാല്‍  9916674387, എം ജി റോഡ്‌ രണ്ജിറ്റ്  9449113501, കമ്മനഹള്ളി -സജി പുലിക്കോട്ടില്‍ -9886080105 , ബൊമ്മനഹള്ളി  -വിനേഷ്-9035649111 ,ജാലഹള്ളി  -പി പി ജോസ്  - 9880025474, ചിക്ക ബനവാര  - ടോമി  9739200919. ഈജിപുര -ജോര്‍ജ് തോമസ്‌ -9845320266 , അനീഷ്‌ കൃഷ്ണന്‍ 9886890688

Read more

സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായി സി ജോസഫ് വിജയ്‌യുടെ വിവാഹ മോചനക്കേസ് ഓഗസ്റ്റ് ഏഴിലേക്ക് പരിഗണിക്കാനായി മാറ്റി. വിഡിയോ കോണ്‍ഫറന്‍സി

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം SIT സംഘം മടങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മലയിറങ്ങി. പ്രഭാ