ലോക രണ്ടാം നമ്പര്‍ വനിതാ താരം ജപ്പാന്റെ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്ന് നേരിടാനിരിക്കെയാണ് ഒസാക്കയുടെ അപ്രതീക്ഷിത പിന്‍മാറ്റം. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച പത്രക്കുറിപ്പിൽ പിന്മാറ്റത്തിനുള്ള കാരണം വിശദമായി തന്നെ താരം വ്യക്തമാക്കുന്നുണ്ട്.
ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ മത്സര ശേഷമുള്ള പ്രസ് മീറ്റ് ഒഴിവാക്കുമെന്ന് നവോമി വ്യക്തമാക്കിയിരുന്നു. മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിനാലാണ് പത്രസമ്മേളനം ബഹിഷ്കരിക്കുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. മത്സരശേഷമുള്ള നിർബന്ധിത പത്രസമ്മേളനത്തിൽ നിന്ന് പിന്മാറിയാൽ 15000 രൂപയാണ് പിഴ( ഏകദേശം 10 ലക്ഷം രൂപ). ഇതിന് ശേഷമാണ് ഒസാക്ക പിന്മാറ്റം അറിയിച്ചത്.
മത്സരാനന്തര പത്രസമ്മേളനത്തില്‍ നിന്ന് താന്‍ മാറിനില്‍ക്കുന്നതു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റു താരങ്ങളുടെ ഏകാഗ്രത നശിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും ഒസാക്ക ട്വിറ്ററിൽ കുറിച്ചു. 2008 ലെ യു.എസ് ഓപ്പണ്‍ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ചതായും, തനിക്ക് പൊതുവേദിയില്‍ സാസാരിക്കാന്‍ കഴിയാറില്ലെന്നും താരം പറയുന്നു. കാലഹരണപ്പെട്ട നിയമമാണിതെന്നും ഒസാക്ക കുറ്റപ്പെടുത്തി.
ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റ് ബോര്‍ഡ് ഒസാക്കയുടെ നിലപാട് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്മാറ്റത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഒസാക്ക അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റ് കൂടിയാണ് നവോമി ഒസാക്ക. വാര്‍ത്താ സമ്മേനം ഒഴിവാക്കിയ ഒസാക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് റഫേല്‍ നദാല്‍, ഡാനില്‍ മെദ്വദേവ്, ആഷ്ലി ബാര്‍ട്ടി തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.