ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാജ്‌നാഥ് സിങ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച 7മണിക്ക് തുടങ്ങിയ ചടങ്ങ് 9മണിക്കാണ് അവസാനിച്ചത്. അമിത്ഷാ മന്ത്രിസഭയില്‍ മൂന്നാമനായി സത്യപ്രതിആദ്യമായാണ് അമിത്ഷാ മന്ത്രിസഭയിലെത്തുന്നത്. നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു.
കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയിലെ രാജ്യസഭാംഗവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായാണ് വി. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള ഏകമന്ത്രിയും മുരളീധരനാണ്.
സദാനന്ദ ഗൗഡ, നിര്‍മ്മല സീതാരാമന്‍, എല്‍ജെപി നേതാവ് രാം വിലാസ് പസ്വാന്‍, നരേന്ദ്രസിങ് തോമാര്‍, രവിശങ്കര്‍ പ്രസാദ്, എസ്എഡി നേതാവ് ഹര്‍സിമ്രത് കൗര്‍, തവാര്‍ ചന്ദ് ഗെഹ്ലോട്ട്, എസ് ജയശങ്കര്‍, രമേശ് പൊഖ്രിയാൽ, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ഡോ ഹര്‍ഷ് വവര്‍ധന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍അബ്ബാസ് നഖ്വി, പ്രഹ്‌ളാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയെ പ്രതിനിധീകരിച്ച് അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.