ഈ ചിത്രത്തിന് പിന്നിലെ സത്യം അറിയാമോ ?

മരക്കൊമ്പില്‍ ഇരിക്കുന്ന പുള്ളിപുലിയും നിലത്തു നില്‍ക്കുന്ന കാട്ടുപോത്തും...അടുത്ത രംഗം ഇത് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ വരും. പുലി ചാടി പോത്തിനെ കൊല്ലും. ഇതാണോ മനസ്സില്‍ വരുന്നത്. എങ്കില്‍ തെറ്റി. ഇവര്‍ തമ്മില്‍ ചുബിച്ചാലോ ?

ഈ ചിത്രത്തിന് പിന്നിലെ സത്യം അറിയാമോ ?
17 (2)

മരക്കൊമ്പില്‍ ഇരിക്കുന്ന പുള്ളിപുലിയും നിലത്തു നില്‍ക്കുന്ന കാട്ടുപോത്തും...അടുത്ത രംഗം ഇത് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ വരും. പുലി ചാടി പോത്തിനെ കൊല്ലും. ഇതാണോ മനസ്സില്‍ വരുന്നത്. എങ്കില്‍ തെറ്റി. ഇവര്‍ തമ്മില്‍ ചുബിച്ചാലോ ?

ഇത്തരമൊരു ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പ്രചരിച്ചത്. ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസേര്‍വില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഈ ദൃശ്യം നാഷണല്‍ ജിയോഗ്രഫി ഫോട്ടോഗ്രാഫര്‍ക്കാണ് ലഭിച്ചത്.

പക്ഷേ ഈ ദൃശ്യത്തിന്റെ പിന്നിലെ കഥ ഇതുന്നുമല്ല. വിശന്നു വലഞ്ഞ പുള്ളിപ്പുലി ഒരു കാട്ടുപോത്തിന്‍ കുട്ടിയെ വേട്ടയാടാന്‍ ശ്രമിച്ചു. മുതിര്‍ന്ന കാട്ടുപോത്തിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നറിയാവുന്നതു കൊണ്ടാണ് കാട്ടുപോത്തിന്റെ കുട്ടിയെ വേട്ടയാടാന്‍ പുള്ളിപ്പുലി ശ്രമിച്ചത്. എന്നാല്‍ പുലിയുടെ ഉദ്ദേശം മനസ്സിലാക്കിയ പോത്തിന്‍ കൂട്ടത്തിലെ ഒരു സംഘം ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. പുലിയെ ഓടിച്ച് ഇവര്‍ ഒരു മരത്തില്‍ കയറ്റി. തുടര്‍ന്ന് മരത്തിന് ചുറ്റും കാവലും നിന്നു. മരത്തില്‍ അകപ്പെട്ട പുള്ളിപ്പുലി പോത്തുകളെ വിരട്ടാന്‍ ശ്രമിച്ചെങ്കിലും അത് നിഷ്ഫലമായി. തുടര്‍ന്നാണ് പുലിയും കൂട്ടത്തിലെ കാട്ടുപോത്തുകളിലൊന്നും പരസ്പരം മുഖം അടുപ്പിച്ചത്. ഇത് കണ്ട ഫോട്ടോഗ്രാഫര്‍ ഉടന്‍ തന്നെ ചിത്രം തന്റെ ക്യാമറയിലാക്കി. ബെനറ്റ് മാത്തോന്‍സി എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രമെടുത്തത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ