തണുത്തുറഞ്ഞു നയാഗ്രാ വെള്ളചട്ടം; വലിയ മത്സ്യങ്ങള്‍ മരവിച്ചു ചത്തുപൊങ്ങുന്നു

2

കാലാവസ്ഥാവ്യതിയാനം അതിന്റെ പാരമ്യത്തിലെത്തി എന്നതിന്റെ തെളിവായി തണുത്തുറഞ്ഞു നയാഗ്ര വെള്ളച്ചാട്ടം. ലോകത്തെ മുഴുവന്‍ ആശങ്കയിലും അത്ഭുതത്തിലുമാക്കി നയാഗ്രാ വെള്ളച്ചാട്ടം നിശ്ചലമായി.

കഴിഞ്ഞ ദിവസമാണ് നയാഗ്ര തണുത്തുറഞ്ഞു പാറപോലെ ഉറച്ചതു.വടക്കു കിഴക്കന്‍ അമേരിക്കയിലെ മൗണ്ട് വാഷിങ്ടണില്‍ മൈനസ് 37 ഡിഗ്രിയാണ് തണുപ്പ്. 1933 ല്‍ രേഖപ്പെടുത്തിയ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിനു മുമ്പു രേഖപ്പെടുത്തിയ ഏറ്റവും കടുത്ത ശൈത്യം. കടുത്ത തണുപ്പ് ജീവജലങ്ങളേയും പ്രതികുലമായി ബാധിക്കുന്നുണ്ട്.അതിശൈത്യത്തെ തുടര്‍ന്നു തണുത്തു മരവിച്ചു വലിയ മൂന്നു സ്രാവുകള്‍ കരയ്ക്ക് അടിഞ്ഞിരുന്നു. ആര്‍ട്ടിക്കില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റാണു താപനില ഇത്രയധികം താഴാന്‍ കാരണം. പെന്‍സില്‍വാനിയയില്‍ ഐറീയില്‍ നാലു ദിവസം കൊണ്ടു 65 ഇഞ്ച് ഐസ് അടിഞ്ഞു കൂടി എന്നു പറയുന്നു. അമേരിക്കയില്‍ പലയിടത്തും ഇപ്പോള്‍ ചൊവ്വയില്‍ ഉള്ളതിനേക്കാള്‍ തണുപ്പാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.