ഇതെന്റെ എൻ​ഗേജ്മെന്റ് റിങ്; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകി നയൻതാര

Share

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും ആരാധകരുടെ ഇഷ്ടജോഡികളാണ്. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും അഭ്യൂഹങ്ങളും പല തവണ നവമാധ്യമങ്ങളിൽ ചർച്ച വിഷയമാവാറുണ്ട്. താരജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയൻതാരയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

ദിവ്യദർശിനി അവതാരകയായെത്തുന്ന ഷോയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് എൻഗേജ്മെന്റ് റിങ്' എന്ന് നയൻതാര മറുപടി നൽകുന്നുണ്ട്. ഷോയുടെ പ്രമോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ‌‌‌‌‌‌‌വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്ന് പറയാമെന്നും താരം പറയുന്നുണ്ട്.

ഏറെ വർഷങ്ങളായി പ്രണയത്തിലാണെങ്കിലും വിവാഹക്കാര്യം ഇവർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയൻതാരയുടെ ഒരു വീഡിയോ വൈറലാവുകയാണ്.

ഏതാനും മാസങ്ങൾക്കു മുൻപ് നയൻതാരയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചിത്രവും കുറിച്ച വാക്കുകളും ആരാധകർ ഏറ്റെടുത്തു.
‘വിരലോട് ഉയിർ കൂട കോർത്ത്’ (ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന വിരലുകൾ) എന്നായിരുന്നു ചിത്രത്തിന് വിഘ്നേഷ് നൽകിയ ക്യാപ്ഷൻ. ഇതിനെ തുടർന്ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന രീതിയിൽ അഭ്യൂഹം പരന്നിരുന്നു. ഇപ്പോൾ നയൻതാര തന്നെ വാർത്ത സ്ഥിരീകരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലും വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ