നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

Share
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ 19കാരനായ യുവാവിന് മദ്യം നൽകിയ സംഭവത്തിൽ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പ്രതി സുഹൈലിന് മദ്യം നൽകിയ നടപടിയിലാണ് ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവു ആണ് നടപടിക്ക് നിർദേശം നൽകിയത്.

കടവന്ത്ര ദയ ബാർ, മൺസൂൺ എംപ്രസ് പാലാരിവട്ടം, മാരിയറ്റ് ഹോട്ടൽ നെടുമ്പാശ്ശേരി എന്നീ ബാറുകൾക്ക് എതിരെയാണ് എക്സൈസ് വകുപ്പിൻ്റെ നടപടി. പ്രതിയുടെ പ്രായം 19 വയസ്സ് മാത്രമായിരുന്നു. അബ്കാരി നിയമപ്രകാരം 23 വയസിൽ താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല.

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കേരളത്തിൽ ഇനി മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് വ്യക്തമാക്കിയിരുന്നു.

"കേസിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ഇന്നലെ സംസ്ഥാനത്ത് 12 മണിക്കൂർ നീണ്ട പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിൻ്റെ ലൈസൻസ് റദ്ദാക്കുന്നതിന് പുറമെ കർശനമായ നിയമനടപടികളും സ്വീകരിക്കും. 21 വയസിന് താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചത് പൊലീസല്ല. ആ തീരുമാനം കോടതിയുടേതാണ്. ഇത് അറിയാത്ത ചില മാധ്യമപ്രവർത്തകർ തെറ്റിദ്ധാരണ പരത്തുന്നുണ്ട്," മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read more

യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഇളവുകൾ എടുത്തുകളഞ്ഞ് ട്രംപ്

യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഇളവുകൾ എടുത്തുകളഞ്ഞ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയായി ട്രംപ് ഭരണകൂടത്തി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്