സന്തോഷ വാര്‍ത്ത..; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര വിമാന സര്‍വീസ്

Share

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. എത്തിഹാദ് എയർവെയ്സിന്‍റെ തിരുവനന്തപുരം - അബുദാബി സർവീസ് ശനിയാഴ്ച മുതൽ സർവീസ് നടത്തും. തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്.

അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (EY 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറിൽ എത്തിഹാദിന്‍റെ രണ്ടാമത്തെ സർവീസ് ആണിത്.

നിലവിലുള്ള സർവീസ് സമയത്തിൽ 15 മുതൽ മാറ്റമുണ്ട്. രാവിലെ 3:10നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 264/265) 4.10 നു അബുദാബിയിലേക്ക് പോകും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി മെച്ചപ്പെടും.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്