മലേഷ്യയില്‍ ഹോട്ട്ഡോഗിന് പുതിയ പേര് വേണം

മലേഷ്യയില്‍ ഹോട്ട്ഡോഗിന് പുതിയ പേര് വേണം
2012_0617_027

ഹോട്ട്ഡോഗിന് വേറെ പേര് നല്‍കണമെന്ന് മലേഷ്യയിലെ മത സംഘടന. മുസ്ലീം മതസ്തര്‍ക്ക് പട്ടി ഹറാമായിരിക്കെ ഈ പേരിലിറങ്ങുന്ന ഭക്ഷണ പദാര്‍ത്ഥത്തിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല‍്‍കാന്‍ കഴിയില്ലെന്നാണ് മലേഷ്യന്‍ ഇസ്ലാമിക്ക് ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണ്ടെത്തല്‍.   മുസ്ലിം ടൂറിസ്റ്റുകളില്‍ ഈ പേര് 'കണ്‍ഫ്യൂഷന്‍' സൃഷ്ടിക്കുന്നുവെന്നാണ് വകുപ്പ് തലവന്‍ പ്രതികരിച്ചിരിക്കുന്നത്. ഹലാല്‍ ഭക്ഷണത്തിന് ഒരിക്കലും ഹലാല്‍ അല്ലാത്ത സാധനങ്ങളുടെ പേര് വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണവും.
കഴിഞ്ഞ ദിവസം ആന്‍റി ആന്‍സ്,  പെട്രസല്‍ ഡോഗിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡോഗ് എന്ന 'വാലാ'ണ് ഇവിടെയും വിലങ്ങ് തടിയായത്. എന്നാല്‍ മലേഷ്യന്‍ ടൂറിസം ആന്‍റ് കള്‍ച്ചര്‍ മിനിസ്റ്റര്‍ ഈ നിര്‍ദേശത്തെ പിന്തിരിപ്പന്‍ ആശയം  എന്ന് പറഞ്ഞ് തള്ളിക്കളയുകായണുണ്ടായത്. ഇത് ഇംഗ്ലീഷില്‍ നിന്ന് കടം കൊണ്ട വാക്കാണ്, ദയവായി ഇത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയയിലും ഇതെ കുറിച്ച് ചൂടന്‍ സംവാദം ഉയര്‍ന്ന് കഴിഞ്ഞു.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ