അമേരിക്കൻ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് അമേരിക്കൻ റീജിയനിൽ വേൾഡ് മലയാളി കൗണ്സിലിന്റെ ഇരുവിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കുവാൻ സംയുക്തമായി കൂടിയ യോഗത്തിൽ തീരുമാനിച്ചു. വിഭാഗീയതക്കതീതമായി മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി ഒരു പുതിയ പ്രവർത്തന ശൈലിയുമായി മുൻപോട്ടു പോകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ളയും റീജിയണൽ ചെയര്‍മാന്‍ ശ്രീ. പി സി മാത്യുവും യോഗത്തിൽ ഐക്യകണ്ഠേന പ്രഖ്യാപിച്ചു .
വേൾഡ് മലയാളി കൗൺസിലിന് പുതിയ ദിശാബോധം നൽകികൊണ്ട് 2020 ഓഗസ്റ്റ് പതിനെട്ടിന് നടന്ന സംയുക്ത സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റു.
ഡാളസ് പ്രൊവിൻസിൽ നിന്നും ശ്രീ. ഫിലിപ്പ് തോമസ് ചെയർമാനായുള്ള റീജിയണൽ എക്സിക്യൂട്ടീവിൽ ന്യൂ ജേഴ്‌സിയിൽ നിന്നും ശ്രീ. സുധീർ നമ്പ്യാർ പ്രസിഡന്റും, ശ്രീ. പിൻറ്റോ കണ്ണമ്പള്ളി സെക്രട്ടറിയും നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നും ശ്രീ. സെസിൽ ചെറിയാൻ സി.പി.എ ട്രഷററുമായിരിക്കും.
ശ്രീ. എൽദോ പീറ്റർ (അഡ്മിൻ വി.പി ), ശ്രീ. ഫിലിപ്പ് മാരേട്ട് (വൈസ് ചെയര്‍മാന്‍), ശ്രീ .വികാസ് നെടുമ്പള്ളിൽ (വൈസ് ചെയര്‍മാന്‍), ശ്രീമതി. ശാന്താ പിള്ള ( വൈസ് ചെയർ പേഴ്സൺ), ശ്രീ. ജോൺസൻ തലച്ചെല്ലൂർ (ഓർഗനൈസഷൻ V.P), ശ്രീ .ജോർജ് .കെ .ജോൺ (വൈസ് പ്രസിഡന്റ്), ശ്രീ. ഷാനു രാജൻ (അസോസിയേറ്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
അഡ്വൈസറി ബോർഡ് ചെയർമാനായി ശ്രീ. ചാക്കോ കോയിക്കലേത്ത് (ന്യൂ യോർക്ക്), ബോർഡ് മെമ്പറുമാരായി ശ്രീ. പി സി മാത്യു (ഡാളസ്) ,ശ്രീ. എബ്രഹാം ജോൺ (ഓക്‌ലാഹോമ), ശ്രീ. നിബു വെള്ളവന്താനം (ഫ്ലോറിഡ), ശ്രീ. സോമൻ ജോൺ തോമസ് (ന്യൂ ജേഴ്‌സി), ശ്രീ .തോമസ് മൊട്ടക്കൽ (ന്യൂ ജേഴ്‌സി), ശ്രീ .കോശി ഉമ്മൻ (ന്യൂ യോർക്ക്), ശ്രീ. ദീപക് കൈതക്കപ്പുഴ (ഡാളസ്), ശ്രീ. ജോർജ് ഫ്രാൻസിസ് (ഡാളസ്), ശ്രീ. എലിയാസ് കുട്ടി പത്രോസ് (ഡാളസ്), ശ്രീ .പ്രമോദ് നായർ (ഡാളസ്), ശ്രീ .വര്‍ഗീസ് അലക്സാണ്ടർ (ഡാളസ്) എന്നിവരെ തിരഞ്ഞെടുത്തു.
2021-22 ഇൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷണർമാരായി ശ്രീമതി. മേരി ഫിലിപ്പ് (ന്യൂ യോർക്ക്), ശ്രീ. ചെറിയാൻ അലക്സാണ്ടർ (ഡാളസ്) എന്നിവരെ നിയമിച്ചു. ശ്രീമതി. ശോശാമ്മ ആൻഡ്രൂസ് (ന്യൂ യോർക്ക്), ശ്രീ . ബിജു തോമസ്, ശ്രീ. മാത്യൂസ് പോത്തൻ (ടോറോണ്ടോ), ശ്രീ. മാത്തുക്കുട്ടി ആലുംപറമ്പിൽ (ചിക്കാഗോ), ശ്രീ. മാത്യു തോമസ് (ഫ്ലോറിഡ), ശ്രീ. വര്ഗീസ് കെ. വര്ഗീസ് (ഡാളസ്), ശ്രീ. ജെറിൻ നീതുക്കാട്ട് (ടോറോണ്ടോ), ശ്രീ. ജോമോൻ ഇടയാടിയിൽ (ഹൂസ്റ്റൺ), ശ്രീ. റോയ് മാത്യു (ഹൂസ്റ്റൺ), ശ്രീ. മാത്യു മുണ്ടക്കൽ (ഹൂസ്റ്റൺ), ഡോ. അനൂപ് പുളിക്കൽ (ഫ്ലോറിഡ), ശ്രീമതി. ത്രേസ്യാമ്മ നാടാവള്ളി, ശ്രീ. പുന്നൂസ് തോമസ് (ഒക്ലഹോമ), ശ്രീ. തോമസ് വര്ഗീസ് (മെരിലാൻഡ്), ശ്രീ. ജെയിംസ് കിഴക്കേടത്ത് (ഫിലാഡൽഫിയ) മുതലായവർ വിവിധ ഫോറങ്ങളിൽ പ്രവർത്തിക്കും.
ഒരു റീജിയൻ ഒരു വേൾഡ് മലയാളി കൌൺസിൽ എന്ന ഐക്യ ബോധത്തോടെ സമൂഹത്തിൽ ഒരു ചലനം ഉണ്ടാക്കുക എന്നതാകണം പുതിയ കമ്മിറ്റിയുടെ ലക്‌ഷ്യം. അതിനുവേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കാൻ ചെയര്‍മാന്‍ ശ്രീ. ഫിലിപ്പ് തോമസ് ആഹ്വാനം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയോടെ പുതുതലമുറയെ മുഖ്യ ധാരയിലേക്ക് എത്തിക്കാൻ ഉതകുന്ന പരിപാടികളായിരിക്കും ഈ കമ്മിറ്റിയുടെ പരിഗണനയിലുഉള്ളതെന്ന് റീജിയണൽ പ്രസിഡന്റ് ശ്രീ. സുധീർ നംബ്യാരും സെക്രട്ടറി ശ്രീ. പിൻറ്റോ കണ്ണമ്പള്ളി യും പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായ ആദര്ശങ്ങള്ക്കു കരുത്തുപകരുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ പുതിയ ഭരണസമിതിക്ക് ആവട്ടെ എന്ന് വേൾഡ് മലയാളീ കൗൺസിൽ സ്ഥാപക നേതാക്കളും രക്ഷാധികാരികളുമായ ഡോ. ജോർജ് ജേക്കബും ശ്രീ. ജോർജ് ആൻഡ്രൂസും ആശംസകൾ അറിയിച്ചു.
അമേരിക്കൻ റീജിയൻറെ വരുംകാല പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ ചെയര്മാന് Dr പി .എ ഇബ്രാഹിം ഹാജി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ .ജോൺ മത്തായി, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ Dr വിജയലക്ഷ്മി, ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. ജോർജ് മേടയിൽ, ഗ്ലോബൽ ട്രഷററു ശ്രീ. തോമസ് അറമ്പൻകുടി എന്നിവർ എല്ലാ ഭാവുകങ്ങളും നേർന്നു .